ട്വന്റി -20-യില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ അഖിൽ മാരാരെ കുറിച്ചുള്ള പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും വൈറലാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ട്വന്‍റി 20-യില്‍ നിന്നും അഖില്‍ മാരാർ രാജിവെച്ചതിന് പിന്നാലെ പലാക്കാട് എംല്‍എ രമേശ് പിഷാരടിയുടെ പഴയ പ്രസ്താവന വീണ്ടും ചർച്ചയാകുന്നു. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അഖില്‍ മാരാർ നടത്തിയ വിമർശനത്തിന് പിഷാരടിയുടെ പ്രതികരണമാണ് വീണ്ടും വൈറല്‍ ആകുനനത്.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അഖില്‍ എന്നെ ശ്രദ്ധിക്കുന്നത് പോലൊന്നും തിരിച്ച് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും എനിക്ക് സമയമില്ല. മാധ്യമങ്ങൾ ചോദിക്കുമ്പോഴാണ് അഖില്‍ എന്തെങ്കിലും പറഞ്ഞത് ഞാൻ അറിയുന്നത് തന്നെ.

മാത്രമല്ല അതിന് എന്തെങ്കിലും അഭിപ്രായം പറയാനും പറ്റില്ല. അഖില്‍ പറഞ്ഞത് എന്തെങ്കിലും കുറ്റമോ മോശം കാര്യമോ ആകും, അതേ പറയാൻ സാധ്യതയുള്ളൂ, അങ്ങനെ പറഞ്ഞാലും ഒരാഴ്ച കഴിയുമ്പോൾ ഞാൻ വളരെ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും പുള്ളിതന്നെ തിരുത്തിപ്പറയും എന്നുമായിരുന്നു രമേശ് പിഷാരടിയുടെ വാക്കുകൾ.

കഴിഞ്ഞ ദിവസമാണ് അഖില്‍ ട്വന്‍റി 20-യില്‍ നിന്നു രാജിവെച്ചതായി പ്രഖ്യാപിച്ചത്. കൊട്ടാരക്കരയിൽ സ്വതന്ത്രനായി മത്സരിക്കാൻ ആഗ്രഹിച്ചാണ് ട്വന്റി 20-യിലേക്ക് അടുത്തതെന്നും, അവിടെ ബിജെപി വോട്ടുകൾക്ക് പുറമെ തന്റെ വ്യക്തിപരമായ സ്വാധീനത്തിലുള്ള വോട്ടുകൾ കൂടി ചേരുമ്പോൾ ത്രികോണ മത്സരം ഉണ്ടാകുമെന്ന സാധ്യതയാണ് മുന്നിൽ കണ്ടതെന്നും അഖിൽ മാരാർ പറഞ്ഞു. എന്നാൽ കൊട്ടാരക്കരയിൽ സീറ്റ് നൽകാതെ സാബു ജേക്കബ് തന്നെ ചതിച്ചു. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകി മാന്യത കാണിക്കാൻ ബിജെപി തയ്യാറായെങ്കിലും അവിടെയും സാബു ജേക്കബ് വഞ്ചിക്കുകയായിരുന്നു. ജയസാധ്യതയോ മുന്നേറ്റമോ ഉണ്ടാക്കുന്ന സീറ്റിൽ താൻ മത്സരിക്കരുതെന്ന് ബിജെപിയിലെ ചില നേതാക്കളും തീരുമാനിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News