നാല് ജില്ലകൾ ഇരുട്ടിലേക്ക്; ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസപ്പെടുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്നുമുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. കണ്ണൂര്‍, കാസർഗോഡ്, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത. ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി തടസം നേരിടുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

പവര്‍‍ഗ്രിഡ് കോര്‍‍പ്പറേഷൻ്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 220 കെ.വി ബുഷിംഗില്‍‍ തകരാറ് സംഭവിച്ചതിനാല്‍‍ അടിയന്തിര അറ്റകുറ്റപണികള്‍‍ നടത്തുന്നതിനാലാണ് നിയന്ത്രണം. ഭാഗിക വൈദ്യുതി തടസം ഏർപ്പെടുത്തുന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിക്കുകയും കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News