പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച സംഭവം : മമത ബാനർജി സുപ്രീം കോടതിയിൽ ഹർജി നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങളെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നടപടിയെന്നും ഹർജിയിൽ ആരോപിക്കുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ‘പൂവും പുല്ലും’ അടങ്ങിയ തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നവും പേരും മരവിപ്പിച്ചത്. തുടർന്ന് മമതാ ബാനർജി വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നവും കമ്മീഷൻ അനുവദിച്ചിരുന്നു. റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്പ്’ (കവർ) ചിഹ്നവുമാണ് നൽകിയത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News