ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ജെൻ സി പ്ലാനുമായി കോൺ​ഗ്രസ്, യുവാക്കൾക്ക് കൂടുതൽ സീറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. രാഷ്ട്രീയത്തിലെ തലമുറമാറ്റം ഉൾക്കൊണ്ട് കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഈ പുതിയ വഴി സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചൗദയും സി.എൽ.പി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞ ആഴ്ച കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ ചർച്ചയിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയിൽ പെട്ടവർക്ക് വൻതോതിൽ സീറ്റുകൾ നൽകി സ്ഥാനാർത്ഥികളാക്കാൻ തീരുമാനമായത്. സമീപകാലത്ത് ഗുജറാത്തിൽ കോൺഗ്രസിന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഗുജറാത്തിലെ പട്ടേൽ സംവരണ വിഷയങ്ങൾ വലിയ ചർച്ചയായ ആ തെരഞ്ഞെടുപ്പിൽ, വൻതോതിൽ യുവാക്കളെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

കൂടുതൽ യുവാക്കൾ മത്സരരംഗത്തിറങ്ങിയതാണ് അന്ന് മികച്ച വിജയം നേടാൻ സഹായിച്ചതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ അനുഭവം മുൻനിർത്തിയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കൂടുതൽ യുവാക്കളെ മത്സരരംഗത്തിറക്കി ഗുജറാത്ത് ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് ഇപ്പോൾ പദ്ധതിയിടുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News