തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസവും മഴ ലഭിയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് മധ്യ- തെക്കൻ -വടക്കൻ ജില്ലകളിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. നാളെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പൊതുജങ്ങൾ ജാഗ്രത പാലിക്കുക.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു
