ചെന്നിത്തലയുടെ നിർദേശം അംഗീകരിച്ച് ഹൈക്കമാൻഡ് ; ഐ. സി ബാലകൃഷ്ണനും കെ.എ തുളസിയും മന്ത്രിമാരാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ ,രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതുപ്രകാരം കെ.എ. തുളസിയും ഐ.സി. ബാലകൃഷ്ണനും മന്ത്രിമാരാകും. ഇരുവരും ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം പങ്കിടുകയെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, തനിക്ക് ഇപ്പോഴും പൂർണ്ണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് നേതൃത്വം കൈവിടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികൾ ആരൊക്കെ എന്നതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി തുടരുകയാണ്. ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരെ മന്ത്രിമാരാക്കാൻ അതാത് ഗ്രൂപ്പുകൾ ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. തനിക്ക് മന്ത്രിസ്ഥാനമോ അല്ലെങ്കിൽ സ്പീക്കർ പദവിയോ നൽകണമെന്ന് മുതിർന്ന നേതാവ് എൻ. ശക്തൻ ആവശ്യപ്പെട്ടതോടെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി മാറി. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News