പ്രതിപക്ഷ ബഹളത്തിൽ മുങ്ങി സഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ന്യൂഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരായ പ്രതിപക്ഷ നീക്കത്തിനിടയിൽ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സർക്കാർ. ബില്ലിൽ ചർച്ച തുടങ്ങുന്നതിന് മുമ്പ് പൊലീസ് അതിക്രമത്തിൽ അമിത്ഷാ പ്രസ്താവന നടത്തണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പ്രതിപക്ഷ ബഹളത്തിൽ പാർമെന്റിന്റെ ഇരുസഭകളും രണ്ട് മണിവരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അതിക്രൂരമായി നേരിട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങൾക്കിടെയാണ് ലോക്‌സഭയിൽ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബിൽ കേന്ദ്ര പേഴ്‌സണൽ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അവതരിപ്പിച്ചത്.
ബില്ലിൽ ചർച്ച തുടങ്ങാൻ സ്പീക്കർ ഓംബിർള ക്ഷണിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന് ലോക്‌സഭ രണ്ട് മണിവരെ നിർത്തിവെക്കുകയായിരുന്നു. വിദ്യാർത്ഥികളെ റോഡിലൂടെ വലിച്ചിഴച്ച് തല്ലിച്ചതക്കുകയാണ് പൊലീസ് ചെയ്തതെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ജോൺ ബ്രിട്ടാസും ആഞ്ഞടിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News