തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ 240 രൂപയുടെ നേരിയ വർദ്ധനവുണ്ടായ വിപണിയിൽ വൈകീട്ട് വീണ്ടും കുതിപ്പ് രേഖപ്പെടുത്തി. മെയ് മാസത്തിൽ ആദ്യമായി പവന് 1.12 ലക്ഷം കടന്ന് ഈ മാസത്തെ റെക്കോർഡ് നിരക്കിലെത്തി സ്വർണവിപണി. ഇതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ കുറവ്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,960 രൂപയായി കുറഞ്ഞു. ഗ്രാമിന് 13,975 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില ചാഞ്ചാട്ടത്തിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Post Views: 3



