രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; തഹസിൽദാറെ സസ്പെൻഡ് ചെയ്തേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്‌പെൻഷൻ. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കളക്ടർ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ പയ്യന്നൂർ തഹസീൽദാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോർട്ട്.

തുടർന്ന് തഹസീൽദാരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകുകയായിരുന്നു.ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം നേമത്തേക്ക് പോകാൻ ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് മരണപ്പെട്ട രാജേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലെന്ന കാര്യം പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തഹസീൽദാരെ അറിയിച്ചു. തുടർന്ന് സ്വകാര്യ ആംബുലൻസുകാരെ തഹസീൽദാർ സമീപിച്ചെങ്കിലും 25,000 മുതൽ 33,000 രൂപ വരെ വാടക ചോദിച്ചതിനെ തുടർന്ന് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടിൽ നിന്ന് പണമെടുക്കുകയോ വിഷയം കളക്ടറെ അറിയിക്കുകയോ ചെയ്യാമായിരുന്നിട്ടും തഹസീൽദാർ അതിന് തയ്യാറായില്ല. പകരം, സാധാരണ ആംബുലൻസിൽ മൃതദേഹം അയക്കുകയായിരുന്നു. യാത്രയ്ക്കിടെ മൃതദേഹത്തിന്റെ അവസ്ഥ മോശമായതോടെ പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരിട്ട് ഇടപെട്ട് തൃശ്ശൂരിലെ ചാവക്കാട് വെച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലൻസ് ലഭ്യമാക്കുകയായിരുന്നു.ചെറുപുഴ വാട്ടർ റിഫ്റ്റിംഗ് സൊസൈറ്റിയുടെ റിപ്പെല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനായാണ് നേമത്തുനിന്ന് രാജേഷ് കണ്ണൂരിലെത്തിയത്. മൃതദേഹം കൊണ്ടുപോകുന്നതിനായി റിഫ്റ്റിംഗ് സൊസൈറ്റിയോട് തഹസീൽദാർ 25,000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്രയും തുക നൽകാനില്ലെന്ന് അറിയിച്ച സൊസൈറ്റി ഭാരവാഹികൾ, ഒടുവിൽ 10,000 രൂപ തഹസീൽദാർക്കൊപ്പം ഉണ്ടായിരുന്ന ചെറുപുഴ പഞ്ചായത്തംഗം അനീഷ് ആന്റണിക്ക് കൈമാറുകയായിരുന്നു

.രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന് ചെറുപുഴ റിവർ റാഫ്റ്റിംഗ് സൊസൈറ്റി പ്രസിഡന്‍റിന്റെ ആരോപണമുന്നയിച്ച് രംഗത്തെത്തി. ആംബുലൻസ് വിളിക്കാൻ 25,000 രൂപ വേണമെന്നായിരുന്നു ആവശ്യമെന്ന് പ്രസിഡന്‍റ് അനൂപ് വി.എ ആരോപിച്ചു. ഇത് സംബന്ധിച്ച് കണ്ണൂർ കളക്ടർക്ക് പരാതി നൽകും. ആംബുലൻസ് അറേഞ്ച് ചെയ്യാമെന്ന് റാഫ്റ്റിംഗ് ടീം പറഞ്ഞു. എന്നാൽ, പണമായി തന്നാൽ മതിയെന്ന് തഹസിൽദാർ മറുപടി നൽകി. ചെറുപുഴ പഞ്ചായത്ത് അംഗത്തിന് ഒടുവിൽ 10000 രൂപ നൽകിയെന്നും അനൂപ് പറഞ്ഞു. ഈ തുക പഞ്ചായത്ത് മെമ്പർ പിന്നീട് തിരികെ നൽകിയെന്നും അനൂപ് വ്യക്തമാക്കി. ഇക്കാര്യം സ്ഥിരീകരിച്ച് ചെറുപുഴ വാർഡ് മെമ്പർ അനീഷ് ആന്‍റണി രം​ഗത്തെത്തി. അനൂപിന്‍റെ വാട്ടർ റെപ്പല്ലിംഗ് ആക്ടിവിറ്റീസ് ഇൻസ്റ്റാൾ ചെയ്യാനാണ് രാജേഷ് ചെറുപുഴയിൽ എത്തിയത്. ആംബുലൻസ് പണത്തിനായി ആദ്യ ഘട്ടത്തിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടിയിരുന്നുവെന്ന് മറുപടിയുമായി തഹസിൽദാർ രം​ഗത്തെത്തി. ആ സമയത്താണ് റാഫ്റ്റിംഗ് ടീമിനോടും ചോദിച്ചതെന്ന് തഹസിൽദാർ പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News