മൗറീഷ്യസുമായി നിർണായക കരാർ ഒപ്പുവെച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജ സഹകരണത്തിന് കൂടുതൽ ശക്തി പകരുന്ന നിർണായക കരാറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒപ്പുവച്ചു. മൗറീഷ്യസിന്റെ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ മുഴുവൻ ഇറക്കുമതി ആവശ്യവും അഞ്ച് വർഷത്തേക്ക് നിറവേറ്റുന്നതിനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കരാർ ഒപ്പുവച്ചിരിക്കുന്നത്. മൗറീഷ്യസിന്റെ സ്റ്റേറ്റ് ട്രേഡിങ് കോർപ്പറേഷനുമായി ഒപ്പുവച്ച ദീർഘകാല വിൽപ്പന-വാങ്ങൽ കരാറിലൂടെയാണ് ഇന്ധന വിതരണം ഉറപ്പാക്കുന്നത്.പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെ മൗറീഷ്യസ് സന്ദർശനത്തിനിടെയാണ് കരാർ കൈമാറിയത്. ഓഗസ്റ്റ് 20, 21 തീയതികളിലായിരുന്നു മന്ത്രിയുടെ ഔദ്യോഗിക സന്ദർശനം.

മൗറീഷ്യസിന്റെ ഇന്ധന ഇറക്കുമതി ആവശ്യകത മുഴുവനും നിറവേറ്റുന്നതിനൊപ്പം, സ്ഥിരമായ ഇന്ധന ലഭ്യത ഉറപ്പാക്കാനും ആഗോള വിപണിയിലെ വിലയിലെ ചാഞ്ചാട്ടത്തിൽനിന്ന് രാജ്യത്തെ ഒരു പരിധിവരെ സംരക്ഷിക്കാനും കരാർ സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
പെട്രോളിനും ഡീസലിനും പുറമെ വിമാനങ്ങൾക്ക് ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനവും കരാറിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ആഗോള ഇന്ധനവിതരണ ശൃംഖലയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന തടസ്സങ്ങളും പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷ സാഹചര്യവും കണക്കിലെടുക്കുമ്പോൾ, മൗറീഷ്യസിന് സ്ഥിരമായ ഇന്ധനവിതരണ സംവിധാനം ഉറപ്പാക്കുന്നത് പ്രധാനമാണ്. ഇന്ത്യയുടെ വിശ്വസനീയമായ ഊർജ പങ്കാളിയെന്ന നിലയിലുള്ള സ്ഥാനം ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നും സർക്കാർ വിലയിരുത്തുന്നു.

സമീപകാലത്ത് ദക്ഷിണേഷ്യയ്ക്ക് പുറത്തുള്ള ഒരു ഇന്ത്യൻ പൊതുമേഖലാ എണ്ണ വിപണന കമ്പനിയുടെ ആദ്യ ദീർഘകാല ഇന്ധന വിതരണ കരാറുകളിലൊന്നാണിത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിദേശ വിപണി സാന്നിധ്യത്തിനും പുതിയ അവസരങ്ങൾ തുറക്കുകയാണ്. ഇതിനകം തന്നെ ഇന്ത്യ നേപ്പാളിനും ഭൂട്ടാനും പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. മറ്റ് പ്രാദേശിക വിപണികളിലേക്കും ഇന്ത്യ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയും ഈ കരാറിന് പിന്നിലെ പ്രധാന ഘടകമാണ്. രാജ്യത്ത് 23 എണ്ണ ശുദ്ധീകരണശാലകളിലായി പ്രതിവർഷം ഏകദേശം 26.7 കോടി ടൺ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ആഭ്യന്തര ആവശ്യത്തിന് പുറമെ വിദേശ വിപണികളിലേക്കും വലിയ തോതിൽ ഇന്ധനം കയറ്റുമതി ചെയ്യാൻ കഴിയുന്ന നിലയിലാണ് ഇന്ത്യ.

പശ്ചിമേഷ്യയിലെ വിതരണ പ്രതിസന്ധിക്കിടയിലും നേപ്പാളിനും ഭൂട്ടാനും ഇന്ത്യ വിതരണ പ്രതിബദ്ധതകൾ തുടർന്നത് രാജ്യത്തിന്റെ വിശ്വസനീയ വിതരണക്കാരെന്ന പ്രതിച്ഛായ ശക്തിപ്പെടുത്തിയതായി സർക്കാർ ചൂണ്ടിക്കാട്ടി.ഇന്ധന വിതരണത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യ–മൗറീഷ്യസ് സഹകരണം. എണ്ണ, പ്രകൃതിവാതകം, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും ഇരു രാജ്യങ്ങളും കൈമാറിയിട്ടുണ്ട്. പരിശീലനം, ശേഷിവികസനം, ഗവേഷണം, സാങ്കേതിക അറിവിന്റെ കൈമാറ്റം തുടങ്ങിയ മേഖലകളിലും സഹകരണം ലക്ഷ്യമിടുന്നു. മൗറീഷ്യസ് ആഗോള ജൈവ ഇന്ധന സഖ്യത്തിലെ സ്ഥാപക അംഗരാജ്യങ്ങളിൽ ഒന്നാണ്. അതിനാൽ ഭാവിയിൽ പരമ്പരാഗത ഇന്ധനങ്ങൾക്ക് പുറമെ ജൈവ ഇന്ധന മേഖലയിലും ഇരു രാജ്യങ്ങൾക്കും കൂടുതൽ സഹകരണ സാധ്യതകളുണ്ട്.

മൗറീഷ്യസിലെ പോർട്ട് ലൂയിസിലെ മെർ റൂജിൽ 27,500 ടൺ ശേഷിയുള്ള സമുദ്ര ഇന്ധന സംഭരണശാലയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഈ സൗകര്യം മൗറീഷ്യസിന്റെ സമുദ്ര ഇന്ധന വിതരണ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യൻ ഓയിലിന്റെ പ്രാദേശിക സാന്നിധ്യം വർധിപ്പിക്കാനും സഹായിക്കും. ഇന്ധന വിതരണം, അടിസ്ഥാനസൗകര്യ വികസനം, പരിശീലനം, ജൈവ ഇന്ധനം എന്നിവയെ ഒരുമിച്ച് ഉൾക്കൊള്ളുന്ന ദീർഘകാല പങ്കാളിത്തമായി ഇന്ത്യ–മൗറീഷ്യസ് ഊർജബന്ധം മാറുന്നതിന്റെ സൂചന കൂടിയാണ് പുതിയ കരാർ.ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഊർജസുരക്ഷയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തമാക്കുക എന്ന തന്ത്രപരമായ ലക്ഷ്യവും കരാറിന് പിന്നിലുണ്ട്. മൗറീഷ്യസിന്റെ പ്രധാന ഇന്ധന വിതരണക്കാരനായി ഇന്ത്യൻ ഓയിൽ മാറുന്നതോടെ ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധങ്ങൾക്കൊപ്പം ഇന്ത്യയുടെ തന്ത്രപരമായ സ്വാധീനവും കൂടുതൽ വിപുലപ്പെടുമെന്നാണ് വിലയിരുത്തൽ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News