ഗൂഗിളിലെ സീനിയര്‍ എന്‍ജിനീയറായ ഇന്ത്യന്‍ വംശജയെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി; മകനും പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജോർജിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ വനിതാ എന്‍ജിനിയറെ ഭര്‍ത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഗൂഗിളിലെ സീനിയര്‍ എന്‍ജിനീയറായ ഇന്ത്യന്‍ വംശജയെയാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് വെടിവെച്ചു കൊലപ്പെടുത്തിയത്. ശീതള്‍ വ്രസെയിന്‍ (57) ആണ് കൊലപ്പെട്ടത്. വെടിവെയ്പ്പില്‍ ഇവരുടെ മകനും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് കിര്‍ക് വ്രസെയിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി ജോര്‍ജ്ജിയയിലെ കോബ് കൗണ്ടിയിലായിരുന്നു സംഭവം. ഇവരുടെ മകന്‍ ജേസണ്‍ വ്രസെയിനെ വീടിന്റെ പുറത്തുവെച്ചും ശീതളിനെ വീടിനകത്തുമാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവെയ്പ്പിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഐടി മേഖലയില്‍ ഇരുപത് വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ശീതള്‍ നിലവില്‍ ഗൂഗിളിലെ എന്‍ജിനീയറിങ്ങ് ലീഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.

യുഎസ്എയിലേക്ക് കുടിയേറുന്നതിന് മുന്‍പ് ഇംഗ്ലണ്ട്, ഇന്ത്യ, ഘാന എന്നിവിടങ്ങളിലായിരുന്നു ശീതള്‍ താമസിച്ചിരുന്നത്. 1994ല്‍ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നാണ് കംപ്യൂട്ടര്‍ സയന്‍സില്‍ ഇവര്‍ ബിരുദം നേടിയത്. ഗൂഗിളില്‍ ചേരുന്നതിന് മുന്‍പ് പ്രമുഖ റീട്ടെയില്‍ കമ്പനിയായ ഹോം ഡിപ്പോയുടെ ഇ-കൊമേഴ്സ് ബിസിനസിന്റെ മൊബൈല്‍, ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശീതള്‍ നേതൃത്വം നല്‍കിയിരുന്നു

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News