ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിൽ പരിശോധന, 14 ലക്ഷം രൂപയും യുഎസ് ഡോളറും കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിൽ ജിഎസ്ടി ജോയിൻ കമ്മീഷണറുടെ ഓഫീസിലും വീട്ടിലും വിജിലൻസ് നടത്തിയ പരിശോധനയിൽ 14 ലക്ഷം രൂപയും 788 യൂ എസ് ഡോളറും പിടിച്ചെടുത്തു. എറണാകുളം ജില്ലാ ജി.എസ്.ടി ടാക്സ് പേയര്‍ സര്‍വ്വീസ് ജോയിന്റ് കമ്മീഷ്ണര്‍ പ്രജനി രാജന്റെ പച്ചാളതെ വീട്ടിലും, ഓഫീസിലും ആയിരുന്നു പരിശോധന. തേവര ജിഎസ്ടി കോംപ്ലക്‌സിലെ സംസ്ഥാന ജോയിന്റ് കമ്മിഷണറുടെ ഓഫിസിലും വീട്ടിലും ഒരേ സമയമാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. പച്ചാളത്തെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയപ്പോൾ മുറിയിൽ സൂക്ഷിച്ച പണം മാറ്റാൻ ഉദ്യോഗസ്ഥ ശ്രമിച്ചെങ്കിലും വിജിലൻസ് സംഘം പണം പിടികൂടുകയായിരുന്നു. തന്റെ ലോഡ്ജിൽ നിന്നുള്ള മാസ വരുമാനമാണ് പണം എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മൊഴി. യാത്ര ആവശ്യത്തിനായി കരുതിയതാണ് യുഎസ് ഡോളർ എന്നും ഉദ്യോഗസ്ഥ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ 63 ശതമാനം വരുമാനത്തേക്കാൾ ഉയർന്ന സമ്പാദ്യം ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. മൂവാറ്റുപുഴ കോടതിയിൽ രണ്ടുദിവസം മുൻപ് എഫ്ഐആർ സമർപ്പിച്ച ശേഷം ആയിരുന്നു മിന്നൽ പരിശോധന. പരിശോധനയിൽ ലഭിച്ച പണവും വിദേശ കറൻസിയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News