കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ആര്‍ അനീഷ് ബാബുവിനെ ഒരു ദിവസത്തെ വെവ്വേറെയുള്ള ഉത്തരവിലൂടെ ഡബിള്‍ പ്രൊമോഷൻ നൽകി മാനേജാരാക്കിയ വിചിത്ര നടപടിക്കെതിരെയാണ് റിപ്പോര്‍ട്ട്. നിലവിൽ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് അനീഷ് ബാബു.

അസിസ്റ്റന്‍റ് മാനേജരായി അനീഷ് ബാബുവിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോര്‍പേറഷനിൽ നിയമിക്കുന്നത് 13.10. 2008. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. ഇനിയാണ് ഡബിള്‍ പ്രൊമോഷൻ കഥ. 2017 മാര്‍ച്ച് 28, കെടിഡിഎഫ് സിയുടെ ആദ്യ ഉത്തരവ്. അനീഷ് ബാബുവിന് 2009 ഒക്ടോബര്‍ 23 മുതൽ മുൻകാല പ്രാബല്യത്തോടെ ഡെപ്യൂട്ടി മാനേജരായി സ്ഥാനക്കറ്റം. രണ്ടാമത്തെ ഉത്തരവ് പ്രൊബേഷൻ പൂര്‍ത്തിയായെന്ന് കെടിഡിഎഫ്സി. ഇതേ ദിവസം മൂന്നാമത്തെ ഉത്തരവ്. മുൻകാല പ്രാബല്യത്തോടെ അനീഷ് ബാബുവിനെ മാനേജരാക്കി. 2011 ഡിസംബര്‍ 27ന് പ്രൊബേഷൻ കഴിഞ്ഞെന്നും 2017 ഡിസംബര്‍ 19 ന് അടുത്ത ഉത്തരവ്.

ഒരു തസ്തികയിൽ ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാലേ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുണ്ടാകൂ. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ചുമതല ഏറ്റെടുക്കുന്ന തീയതി മുതലേ ഒരു തസ്തികകയുടെ ആനുകൂല്യം കിട്ടൂ. ഡെപ്യൂട്ടി മാനേജര്‍ ചുമതല ഏറ്റെടുക്കാത്തതിനാൽ അനീഷ് ബാബുവിനെ മുന്‍കാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയത് ക്രമപ്രകാരമല്ല. ഒരു വര്‍ഷം പോലും ഡെപ്യൂട്ടി മാനേജരായി സേവനം പൂര്‍ത്തിയാക്കാതെ മാനേജരാക്കിയതും ക്രമപ്രകാരമല്ല. അതിനാൽ പ്രമോഷനുകള്‍ റദ്ദാക്കണമെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ ശുപാര്‍ശ. അനധികൃതമായ അനുവദിച്ച ശമ്പളവും ആനൂകൂല്യങ്ങളും തിരിച്ചു പിടിക്കണം. നടപടി ഒഴിവാക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ അനീഷ് ബാബുവിനോട് ആവശ്യപ്പെട്ടു. പക്ഷേ ഇതുവരെ മറുപടി നൽകിയിട്ടില്ല.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News