തീർഥാടകർക്കായി 3D മാപ്പ് അവതരിപ്പിച്ച് ഇരുഹറം കാര്യാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിദ്ദ: മസ്ജിദുൽ ഹറം, പ്രവാചക പള്ളികളുടെയും അനുബന്ധ റൂട്ടുകളുടെയും പുതിയ 3D മാപ്പ് അവതരിപ്പിച്ച് ഇരുഹറം കാര്യാലയം. ഇരുഹറമുകളിലുമെത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കം. തീർഥാടകർ പോകേണ്ട സ്ഥലങ്ങളും റൂട്ടുകളും വളരെ വേഗത്തിൽ ഇനി കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. പുണ്യസ്ഥലങ്ങളെയും മസ്ജിദുൽ ഹറമിലേക്കുള്ള പ്രധാന പാതകളെയും, ചുറ്റുമുള്ള ഹോട്ടലുകളെയും മറ്റ് സ്ഥാപനങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മാപ്പ് നൽകും. ഇതുവഴി സന്ദർശക അനുഭവം വർധിപ്പിക്കാനും തിരക്കേറിയ സമയങ്ങളിൽ ​ഗതാ​ഗത തടസ്സം ഒഴിവാക്കാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. സേവനം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി ഔദ്യോഗിക ചാനലുകൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും വിപുലമായ മാധ്യമ പ്രചാരണം പദ്ധതിക്ക് നൽകുന്നുണ്ട്. സൗദിക്ക് പുറത്തുനിന്ന് എത്തുന്ന വിദേശ തീർഥാടകർക്ക് ഈ സംവിധാനം കൃത്യമായി എത്തിക്കുന്നതിലാണ് അധികൃതർ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News