ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മനാമ : രാഹുൽ ഗാന്ധിക്കും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും നേരെ ഡൽഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നടപടി പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിച്ചും ഐ.വൈ.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയർന്നുവരണമെന്ന് സംഗമത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News