കെ.എൻ.എ. ഖാദറിന്റെ ആത്മകഥ പ്രകാശനംചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുൻ എം.എൽ.എ.യും മുസ്ലിം ലീഗ് നേതാവുമായ കെ.എൻ.എ. ഖാദറിന്റെ ആത്മകഥ ‘വ്യാകരണമില്ലാത്ത ജീവിതം’ പ്രകാശനംചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. പുസ്തകത്തിന്റെ പേരിൽ തന്നെ പ്രത്യേകതയുണ്ടെന്നും പേര് വായിച്ചാൽതന്നെ പുസ്തകംവായിക്കാൻ താത്പര്യം തോന്നുമെന്നും വി.ഡി. സതീശൻ ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കെഎൻഎ ഖാദറിന്റെ ജീവിതത്തിന്റെ ഘട്ടങ്ങളെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്. എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനായതെന്നും പിന്നീട് എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരനല്ലാതെ ആയതെന്നും മുസ്ലിംലീഗുകാരനായതെന്നുമെല്ലാം അതിൽ പറയുന്നുണ്ട്. പുസ്തകപ്രകാശനം നടത്താൻ എന്നെ ക്ഷണിച്ചതിലൂടെ ഞാൻ ആദരിക്കപ്പെട്ടതായാണ് എനിക്ക് അനുഭവപ്പെട്ടതെന്ന് ,പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News