കാസറഗോഡ് : നീലേശ്വരത്ത് 671 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്‌ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്.തീവണ്ടിയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ഇവരെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Post Views: 33



