കുവൈത്തിൽ ഡോക്ടർമാർക്ക് നിർബന്ധിത ലൈസൻസിങ് പരീക്ഷ വരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയുടെ നിലവാരം ഉയർത്തുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. 2026 ലെ ഉത്തരവ് നമ്പർ 27 പ്രകാരം 2027 ജനുവരി 1 മുതൽ പുതിയ ഡോക്ടർമാർക്ക് ജോലി ലഭിക്കാൻ ദേശീയ ലൈസൻസിങ് പരീക്ഷ പാസാകണം. ഈ നിയമപ്രകാരം ഹ്യൂമൻ മെഡിക്കൽ ബിരുദധാരികൾക്ക് കുവൈത്തി മെഡിക്കൽ ലൈസൻസിങ് പരീക്ഷയും (KMLE) നിർബന്ധമാക്കും. ദന്തവിഭാഗം പൂർത്തിയാക്കിയവർക്ക് കുവൈത്തി ഡെന്റൽ ലൈസൻസിങ് പരീക്ഷ (KDLE) പാസാകേണ്ടതാണ്.

ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷനോട് അനുബന്ധമായി ഒരു കുവൈത്തി പരീക്ഷ കൗൺസിൽ രൂപീകരിക്കാനും തീരുമാനിച്ചു. ഇൻസ്റ്റിറ്റ്യുട്ടിന്റെ സെക്രട്ടറി ജനറലിന്റെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന ഈ കൗൺസിലിൽ പ്രമുഖ അക്കാദമിക് ആരോഗ്യ വിദഗ്ധർ ഉൾപ്പെടും. ആരോഗ്യ സേവനങ്ങളുടെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക , സ്വദേശിയും വീദേശിയുമായ ഡോക്ടർമാർക്ക് കർശനമായ യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രലയം വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News