മംഗലാപുരം സ്വദേശി സൗദിയിലെ ജിസാനിൽ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജിസാൻ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഇസ്​മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാവിലെ ജിസാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജിസാനിലെ സാലിം ബാബിക്കി ടൊയോട്ട കമ്പനിയിൽ പാർട്‌സ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ 44 വർഷക്കാലമായി പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനായിരുന്ന വ്യക്തിയായിരുന്നു. ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാൾ ജിസാനിലെ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേർ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്.

മരണാനന്തര നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്മഈലി​ന്റെ മകൻ വസീൽ മജാലി​ന്റെ പേരിൽ ഇതിനായുള്ള പവർ ഓഫ് അറ്റോർണി തയ്യാറാക്കിയിട്ടുണ്ട്. സൗദി കെ.എം.സി.സി സെക്രട്ടറി ഹാരിസ് കല്ലായി, കമ്പനി പ്രതിനിധി മനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫയർ വിങ്ങാണ് നിയമനടപടികൾക്ക് ആവശ്യമായ സഹായങ്ങളുമായി രംഗത്തുള്ളത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News