രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം ആർ ശ്രീലേഖ രാജിവെച്ച് കൊണ്ടുള്ള കത്ത് കിട്ടിയതായി സ്ഥിരീകരിച്ച് മേയര്‍ വിവി രാജേഷ്. വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം രാജിവെയ്ക്കുന്നതായാണ് കത്തില്‍ പറയുന്നതെന്നും വിവി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉള്ളതായി തോന്നുന്നില്ലെന്നും മേയര്‍ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ. അസൗകര്യങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണെന്നും വിവി രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം, രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഇതുവരെ യാതൊരു ആശയ വിനിമയവും ലഭിച്ചിട്ടില്ലെന്നും നഗരസഭ സെക്രട്ടറി ഷാഫി അറിയിച്ചു. മേയറും അറിയിച്ചിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് നിയമപ്രകാരം രാജി സ്വീകരിക്കാന്‍ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നല്‍കേണ്ടത്. കലക്ടര്‍ക്ക് നല്‍കിയാലും അതിന് നിയമസാധുതയില്ലെന്നും സെക്രട്ടറി പ്രതികരിച്ചു.

അതിനിടെ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിഷയത്തില്‍ സംസ്ഥാന നേതൃത്വം തന്നെയാണ് ഇടപെടുന്നത്. ശ്രീലേഖയ്ക്ക് ഉയര്‍ന്ന പദവി നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേതൃത്വം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News