മെസ്സിയുടെ മാജിക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാൻസാസ് സിറ്റി: ലോകകിരീടം നിലനിർത്താൻ എത്തിയ അർജന്റീനയ്ക്ക് വിജയത്തുടക്കം. മെസി ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അൾജീരിയയെ അർജന്റീന തോല്പിച്ചത്. ഹാട്രിക് നേടുക മാത്രമല്ല, ഒരുപിടി റെക്കോർഡുകളോട് കൂടിയാണ് മെസി കളം വിട്ടത്. ആദ്യ ലോകകപ്പ് ഗോളിന്റെ ഇരുപതാം വാർഷികത്തിലായിരുന്നു മെസി തന്റെ പതിനാലാം ലോകകപ്പ് ഗോൾ നേടിയത്. 2006 ൽ ജർമനയിൽ നടന്ന ടൂർണമെന്റ് മെസിയുടെ ലോകകപ്പ് അരങ്ങേറ്റം കൂടിയായിരുന്നു. ഇരുപത് വർഷങ്ങൾക്ക് ശേഷം അർജന്റീനയ്ക്കു വേണ്ടിയുള്ള തന്റെ ഇരുന്നൂറാം മത്സരത്തിൽ ഹാട്രിക് നേട്ടത്തോടെ മെസി തന്റെ ലോകകപ്പ് ഗോൾ നേട്ടം പതിനാറായി ഉയർത്തുകയും ചെയ്തു. ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമാണ് ഇപ്പോൾ മെസിയുള്ളത്. അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും മെസി തന്നെയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News