കൊച്ചി : മലയാളികളുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. വില്ലത്തരത്തിലൂടെയായിരുന്നു തുടക്കം. സ്‌കൂള്‍ കാലഘട്ടം മുതല്‍ അദ്ദേഹം അഭിനയ മേഖലയില്‍ താല്‍പര്യം കാണിച്ചിരുന്നു. നാടകത്തിലൂടെ മികച്ച നടനായി തിളങ്ങിയിരുന്നു. എല്ലായ്‌പ്പോളും പത്താം ക്ലാസുകാരായിരുന്നു നാടകത്തില്‍ ഒന്നാം സ്ഥാനം മേടിച്ചിരുന്നത്. അതിനിടയിലായിരുന്നു ആറാം ക്ലാസുകാരനായ മോഹന്‍ലാല്‍ മികച്ച നടനായത്. പത്താം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയ മണിയന്‍പിള്ള രാജുവായിരുന്നു അന്ന് ലാലിന് നാടകം പഠിപ്പ് കൊടുത്തത്. മോഹന്‍ലാലിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നമ്പര്‍ 20 മദ്രാ്‌സ് മെയില്‍ താരങ്ങള്‍ ഒത്തുചേര്‍ന്നപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.
നാടകം പഠിപ്പിക്കണമെന്ന ആവശ്യവുമായാണ് ആദ്യം മോഹന്‍ലാലിനെ കാണുന്നത്. എന്റെ വീട്ടില്‍ വെച്ചായിരുന്നു റിഹേഴ്‌സല്‍. ആ നാടകം സംവിധാനം ചെയ്തത് ഞാനായിരുന്നു. അതുപോലെ അവര്‍ക്ക് മേക്കപ്പിട്ട് കൊടുത്തതും ഞാനായിരുന്നു. നാടകത്തിന് ഒന്നാം സ്ഥാനവും, മോഹന്‍ലാലിനെ മികച്ച നടനായും തിരഞ്ഞെടുത്തു. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടി തൊണ്ണൂറ് വയസുകാരനായാണ് അഭിനയിച്ചത്. അന്ന് ഞാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. നാടകത്തിന് സ്ഥിരമായി പ്രൈസ് കിട്ടിയിരുന്നത് പത്താം ക്ലാസുകാര്‍ക്കായിരുന്നു. ആറാം ക്ലാസുകാരന്‍ മികച്ച നടനായി എന്ന് കേട്ടപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദമാണ് ലാലുവുമായി.
