‘എന്‍റെ പൂർവ്വികരിൽ അടിമകളും അടിമ ഉടമകളും ഉണ്ടായിരുന്നു’: കുടുംബ ചരിത്രം വെളിപ്പെടുത്തി മാർപ്പാപ്പ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തന്‍റെ കുടുംബത്തിന്‍റെ ചരിത്രം വെളിപ്പെടുത്തി ലിയോ പതിനാലാമൻ മാർപ്പാപ്പ. അമ്മയുടെ വഴിയിലുള്ള പൂർവ്വികരിൽ അടിമകളായിരുന്നവരും അടിമ ഉടമകളായിരുന്നവരും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മാർപ്പാപ്പയുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗാൻഡോൾഫോയിലെ ‘ബോർഗോ ലൗദാത്തോ സി’ പരിസ്ഥിതി കേന്ദ്രത്തിൽ നടന്ന, ബോച്ചെല്ലിയും 164 കുട്ടികളും അണിനിരന്ന സംഗീതച്ചടങ്ങിൽ പങ്കെടുത്ത ശേഷം എൻബിസി ലേഖകൻ ടോം ലാമാസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് 70 -കാരനായ മാർപ്പാപ്പയുടെ ഈ വെളിപ്പെടുത്തൽ.

ചിക്കാഗോയിൽ ജനിച്ച വളർന്ന വ്യക്തി എന്ന നിലയിൽ അമേരിക്കയിലെ പാരമ്പര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം കുടുംബചരിത്രം പങ്കുവെച്ചത്. “എന്‍റെ മുത്തശ്ശന്മാരും മുത്തശ്ശിമാരും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു. അമ്മയുടെ വഴിയിലുള്ള കുടുംബ ചരിത്രം പരിശോധിച്ചാൽ അടിമകളായിരുന്നവരും അതേസമയം അടിമകളുടെ ഉടമകളായിരുന്നവരും അതിലുമുണ്ടായിരുന്നുവെന്ന് കാണാം. ഇത്തരമൊരു പശ്ചാത്തലത്തിൽ വളർന്നുവന്ന അനുഭവമാണ് അമേരിക്ക നൽകുന്ന ഏറ്റവും വലിയ ധനങ്ങളിലൊന്നായി എന്നെത്തന്നെ തിരിച്ചറിയാൻ സഹായിക്കുന്നത്. വർഷങ്ങളായി അമേരിക്കൻ ജീവിതത്തിന്‍റെ ഭാഗമായുള്ള തത്വങ്ങൾ ഞാൻ ഇപ്പോഴും മുറുകെ പിടിക്കുന്നു.” ലിയോ പതിനാലാമൻ മാർപ്പാപ്പ അഭിമുഖത്തിനിടെ പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News