ദുബായ് : അൽ ബർഷ സൗത്ത് രണ്ടിലെ ദുബായ് സയൻസ് പാർക്കിൽ അൽ ബാഷേർ മസ്ജിദ് തുറന്നതായി ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റിബിൾ ആക്ടിവിറ്റീസ് വകുപ്പ് അധികൃതർ വ്യക്തമാക്കി. മതപരമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആരാധനാലയം തുറന്നത്. എമിറേറ്റിന്റെ നഗരവികസനപദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും സാമൂഹികക്ഷേമം വർധിപ്പിക്കാനും പുതിയ സൗകര്യം സംഭാവനകൾ നൽകും. ഇമിറാത്തി പൈതൃകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് പുതിയ മസ്ജിദ് രൂപകല്പനചെയ്തത്. 2,834.54 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൊത്തം 48.9 ലക്ഷം ദിർഹം ചെലവിലാണ് മസ്ജിദ് നിർമിച്ചത്. 540 പുരുഷന്മാരും 60 സ്ത്രീകളും ഉൾപ്പടെ 600 വിശ്വാസികളെ ഉൾക്കൊള്ളാൻ പുതിയ സൗകര്യത്തിന് ശേഷിയുണ്ട്.
‘
