പ്രവാസി കേരളീയരുടെ പരാതികൾ ഇനി ഓൺലൈനായി സമർപ്പിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


തിരുവനന്തപുരം: പ്രവാസി കേരളീയരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി രൂപീകരിച്ച പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും ഓൺലൈൻ പരാതി പരിഹാര സംവിധാനത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഉദ്ഘാടനം.

2015ലെ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. പുതിയ വെബ്‌സൈറ്റ് നിലവിൽ വന്നതോടെ പ്രവാസികളായ കേരളീയർക്കും അവരുടെ ആശ്രിതർക്കും കമ്മീഷനിൽ പരാതികൾ ഓൺലൈനായി സമർപ്പിക്കാനും പരാതി പരിഹാര സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്താനും കഴിയും. https://nricommission.kerala.gov.in/

ചടങ്ങിൽ നോർക്ക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എം അഞ്ജന, പ്രവാസി കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി എം ജാബിർ, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം എം നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, സെക്രട്ടറി ജയറാം കുമാർ ആർ തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News