അയ്യോ ആരാണിത്, എന്താണിത്? റോബോട്ട് ഭക്ഷണമെത്തിക്കുന്നത് കണ്ട് അമ്പരപ്പ് മാറാതെ ഇന്ത്യൻ ദമ്പതികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെക്നോളജി നമ്മൾ ചിന്തിക്കുന്നതിലും വേ​ഗത്തിലാണ് വളരുന്നത്. ഈ വളർച്ച പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. പ്രത്യേകിച്ച് പ്രായമായവർക്ക് പല കാര്യങ്ങളും ഇപ്പോഴും കൗതുകമാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഒരു സ്ട്രീറ്റിൽ വച്ച് റോബോട്ട് വഴി ഭക്ഷണമെത്തുന്ന കാഴ്ച കണ്ട് ആകെ അമ്പരന്ന് നിൽക്കുന്ന ഇന്ത്യൻ ദമ്പതികളെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാനാവുക. പ്രിയങ്ക എന്ന യുവതിയാണ് തന്റെ മാതാപിതാക്കൾ ഫുഡ് ഡെലിവറി റോബോട്ടിനെ ആദ്യമായി കാണുന്ന ആ മനോഹര നിമിഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിലുള്ള ഇന്ത്യ സ്ക്വയറിലൂടെ മാതാപിതാക്കൾക്കൊപ്പം നടക്കവെയാണ് അവർക്ക് ഈ അനുഭവം ഉണ്ടായത്.

ചെറിയൊരു ബോക്സിന് സമാനമായ ഡെലിവറി റോബോട്ട് നടപ്പാതയിലൂടെ കടന്നുപോകുന്നത് കണ്ട് ആദ്യം ദമ്പതികൾ അല്പം ആശയക്കുഴപ്പത്തിലാവുന്നത് കാണാം. പിന്നീട് അത് കടന്നുപോകുന്നത് അത്ഭുതത്തോടെ തിരിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാം. യാതൊരു മനുഷ്യസഹായവുമില്ലാതെ റോബോട്ട് സ്വയം സഞ്ചരിക്കുന്നത് കണ്ടുനിൽക്കുന്ന അവരുടെ മുഖത്തെ ആശ്ചര്യവും കൗതുകവും ഏറെ ഹൃദ്യമാണെന്ന് പറയാതെ വയ്യ.

‘അമ്മയും അപ്പയും ഡെലിവറി റോബോട്ട് റോഡിലൂടെ പോകുന്നത് കണ്ട ഈ നിമിഷം എന്റെ എക്കാലത്തെയും വലിയൊരു ഓർമ്മയായി മാറിയിരിക്കയാണ്. ഈയൊരു ചെറിയ ബോക്സാണ് ഭക്ഷണം എത്തിക്കുന്നതെന്ന് വിശ്വസിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്താണ് ഇതെന്ന് ചോദിച്ചുകൊണ്ട് അവർ അത്ഭുതപ്പെട്ടു’ പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News