പി.എ. സുരേഷ് ബാബു ഭാവിനി ഡയറക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: ആണവോർജ വകുപ്പിനു കീഴിൽ കൽപ്പാക്കത്ത് പ്രവർത്തിക്കുന്ന ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പി.എ. സുരേഷ് ബാബു ബുധനാഴ്ച ചുമതലയേറ്റു. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ നിർമാണ, നടത്തിപ്പു ചുമതല 2003-ൽ സ്ഥാപിതമായ ഭാവിനിക്കാണ്.

ആണവോർജ മേഖലയിൽ 37 വർഷത്തെ പ്രവർത്തന പരിചയമുള്ള സുരേഷ് ബാബു ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ എച്ച്.ആർ. ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ശേഷം 1989-ൽ ബാർക് ട്രെയിനിങ് സ്കൂളിൽനിന്ന് പരിശീലനം പൂർത്തിയാക്കി. മദ്രാസ് ആണവോർജ നിലയത്തിലും കൂടംകുളം നിലയത്തിലും വിവിധ ചുമതലകൾ വഹിച്ചു. മൂന്നു വർഷത്തേക്കാണ് പുതിയ നിയമനം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News