ദുബൈയിൽ പാം മോണോറെയിൽ സർവീസ് പുനരാരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുബൈ: ദുബൈയിലെ പാം ജുമൈറയെ ബന്ധിപ്പിക്കുന്ന പാം മോണോറെയിൽ സർവീസ് ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ പാം ജുമൈറയിലെ പൊതുഗതാഗത സംവിധാനം പൂർണതോതിൽ പുനഃസ്ഥാപിക്കപ്പെട്ടു. യാത്രക്കാർക്ക് ഇപ്പോൾ പാം മോണോറെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മറ്റ് ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. വൺവേ ടിക്കറ്റ് നിരക്ക് 5 ദിർഹം മുതലും റൗണ്ട് ട്രിപ്പ് നിരക്ക് 10 ദിർഹം മുതലുമാണ് ആരംഭിക്കുന്നത്. സ്റ്റേഷൻ അറ്റകുറ്റപ്പണികൾക്കായി ഈ വർഷം ജനുവരിയിലാണ് മോണോറെയിൽ സർവീസ് താൽകാലികമായി നിർത്തിയത്. സർവീസ് നിർത്തിവെച്ചിരുന്ന കാലയളവിൽ പാം ജുമൈറയിൽ യാത്ര ചെയ്യുന്നതിനായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ‘ഹലാ ടാക്സി’ സേവനങ്ങളെ ആശ്രയിക്കാൻ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നിർദേശം നൽകിയിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News