പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ അനുകൂലിച്ച് ലോയെസ് കോൺഗ്രസ് ഒഫീഷ്യൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് വിഎസ് ചന്ദ്രശേഖരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് (ILC) സംസ്ഥാന നേതാക്കൾ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചവർ സംഘടനയിലെ വിരലിലെണ്ണാവുന്ന ചിലർ മാത്രമാണെന്നും, അവരുടെ നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സംഘടനയുടെ നിലവിലെ പ്രസിഡന്റായി പ്രവർത്തിക്കുന്നത് പി.കെ. അബ്ദുറഹ്മാൻ ഇൻ-ചാർജ് ചുമതല വഹിക്കുന്ന നിലയിലാണെന്നും, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തുന്ന ആരോപണങ്ങൾ സംഘടനയുടെ ഔദ്യോഗിക നിലപാടല്ലെന്നും നേതാക്കൾ വ്യക്തമാക്കി.

മുഖ്യമന്ത്രി രേഖകൾ സഹിതം വ്യക്തമാക്കിയതുപോലെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നാണ് വിവാദമായ നിയമനങ്ങൾ നടന്നതെന്ന് നേതാക്കൾ പറഞ്ഞു. സംഘടന നൽകിയ പട്ടികയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന ബോധ്യം പോലും ഇല്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അവർ വിമർശിച്ചു.

ഇത്തവണത്തെ ഗവൺമെന്റ് പ്ലീഡർ നിയമനങ്ങൾ മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നും, സംഘടന നൽകിയ പട്ടിക പരിഗണിച്ച ശേഷമാണ് അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് സർക്കാർ നിയമനങ്ങൾ നടത്തിയതെന്നും നേതാക്കൾ പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിന് ഇത്രയും പരിഗണന ലഭിച്ച മറ്റൊരു അവസരം ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചില വ്യക്തികളുടെ വ്യക്തിപരമായ മോഹഭംഗങ്ങളോ ആഗ്രഹിച്ച സ്ഥാനങ്ങൾ ലഭിക്കാതിരുന്നതോ ആണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്നും, അത്തരം വിഷയങ്ങൾ സംഘടനയ്ക്കുള്ളിലോ പാർട്ടി നേതൃത്വത്തോടോ ഉന്നയിക്കേണ്ടതാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ദിവസേന മാധ്യമങ്ങൾക്കു മുന്നിൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് സംഘടനയ്ക്കും പാർട്ടിക്കും ദോഷം ചെയ്യുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.

പൊതുവേദിയിൽ പറയേണ്ട കാര്യങ്ങളും സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും വേർതിരിച്ചാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയ നേതാക്കൾ, സംഘടനയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ അജണ്ടയോടെ പ്രവർത്തിക്കുന്ന ഭാരവാഹികൾക്കെതിരെ കോൺഗ്രസ് നേതൃത്വം കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News