നിതിൻ രാജിൻ്റെ മരണത്തിലെ പ്രതിഷേധ ഹർത്താൽ ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നെടുമങ്ങാടും കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. തിരുവനന്തപുരത്തും, കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങൾ തടഞ്ഞു.

അതേസമയം, ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തിൽ ഓടുന്നുണ്ട്. ജില്ലയിൽ ഇതുവരെ മറ്റു പ്രശ്നങ്ങളില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ട ഒരു സ്ത്രീയെ പൊലീസ് ബസിൽ നിന്ന് ഇറക്കി. ഇവരെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ ‍കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News