പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മഴയും മഴക്കെടുതിയും തുടരുന്നു. തിരുവല്ല, അപ്പർകുടനാടൻ മേഖലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഇതുവരെയും ഒഴിഞ്ഞിട്ടില്ല. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും നഗരപ്രദേശങ്ങളിലും രാത്രിയിലും ശക്തമായ മഴ പെയ്തു. ആറുകളിലെ ജലനിരപ്പ് നിലവിൽ അപകട നിലയ്ക്ക് താഴെയാണ്. എന്നാൽ മഴ പെയ്തതോടെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയ മേഖലകളിൽ വീണ്ടും ജലനിരപ്പ് ഉയരൻ സാധ്യതയുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, കോട്ടയം , ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ 9 ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്, മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News