‘കാലം പറഞ്ഞ കഥ’യ്ക്ക് ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തൂഫാൻ വാരിയറി’ന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ടൈറ്റിൽ പ്രകാശനം നിർവഹിച്ചത്. നാടകശാല ഇന്റർനാഷണൽ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
നാർക്കോ ഹണ്ട് പശ്ചാത്തലമുണ്ടെങ്കിലും ഒരു അന്വേഷണകഥയിൽ മാത്രം ഒതുങ്ങുന്നതല്ല ചിത്രമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്രം, ആ സ്ഥാപനവുമായി ബന്ധമുള്ള തലമുറകളുടെ ഓർമ്മകൾ, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്നിവയും കഥയുടെ ഭാഗമാണ്.
കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് കഥയും സംഭാഷണവും ഒരുക്കുന്നത്. മെഹർ ഖാൻ ചേന്നല്ലൂരാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം പൊതുരംഗത്തും നാടകവേദിയിലും ശ്രദ്ധേയരായ വ്യക്തികളും പുതുമുഖങ്ങളും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ടൈറ്റിൽ പ്രകാശനച്ചടങ്ങിൽ അബ്ബാ മോഹൻ, മാവേലിക്കര മുരളീധരൻ പിള്ള, പ്രമോദ് കരുനാഗപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു.



