എൽഡിഎഫിന്റെ പരാജയത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റാപ്പർ വേടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രതികരിച്ച് റാപ്പർ വേടൻ. പരാജയത്തിന് ഒറ്റ കാരണമല്ല, നിരവധി ഘടകങ്ങളുണ്ടെന്നാണ് വേടന്റെ വിലയിരുത്തൽ.

“എൽഡിഎഫ് തോറ്റതിന് ഒരുപാട് കാരണങ്ങളുണ്ട്. അതൊരു വലിയ ക്യാൻവാസ് പോലെയാണ്. ഒരു കാരണത്തിൽ മാത്രം അത് ഒതുക്കാനാകില്ല,” എന്നാണ് വേടൻ പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പുതിയ സർക്കാരിനെക്കുറിച്ചും മാധ്യമങ്ങൾ ചോദിച്ച ചോദ്യങ്ങൾക്കായിരുന്നു വേടന്റെ പ്രതികരണം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണിത്. അതുകൊണ്ട് തന്നെ പുതിയ സർക്കാരിന് പ്രവർത്തിക്കാൻ ആവശ്യമായ സമയം നൽകണമെന്നും വേടൻ അഭിപ്രായപ്പെട്ടു.

അതേസമയം, ജനങ്ങൾക്ക് അവരുടെ അഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കാൻ ആവശ്യമായ ജനാധിപത്യ പ്ലാറ്റ്ഫോമുകൾ നിലവിലുണ്ടെന്നും വേടൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇപ്പോൾ സമയമായിട്ടില്ലെന്നും, കാത്തിരുന്ന് കാണുകയാണ് വേണ്ടതെന്നും വേടൻ പറഞ്ഞു. എൽഡിഎഫിന്റെ തോൽവിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് വേടന്റെ പരാമർശം ശ്രദ്ധ നേടുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News