വൈഭവിനെ ബെഞ്ചിലിരുത്തിയതിരെ തുറന്നടിച്ച് രവി ശാസ്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: കൗമാര താരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാന വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഐപിഎല്ലിലെ റെക്കോർഡ് പ്രകടനത്തിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും 15-കാരൻ വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതെ ബെഞ്ചിലിരുത്തിയതാണ് ശാസ്ത്രിയെ ചൊടിപ്പിച്ചത്. അയർലൻഡിനെതിരായ പരമ്പരയിൽ വൈഭവിനെ കളിപ്പിച്ചിരുന്നെങ്കിൽ അവൻ ഐറിഷ് ബൗളർമാരുടെ ‘തുണിയുരിച്ചേനെ’ എന്ന് ശാസ്ത്രി പറഞ്ഞു. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന വൈഭവിനെപ്പോലൊരു എക്സ്-ഫാക്ടർ താരത്തെ എന്തിനാണ് ബെഞ്ചിലിരുത്തി സമയം കളയുന്നതെന്നും ശാസ്ത്രി ചോദിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ സംസാരിക്കവെയാണ് ശാസ്ത്രി മാനേജ്‌മെന്‍റിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണും അഭിഷേക് ശർമ്മയുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News