ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യയുടെ പിന്‍ഗാമിയായി സഞ്ജു വരില്ല

മുംബൈ: ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യൻ ടി20 ടീമിന്‍റെ അടുത്ത നായകനായി ആരെത്തുമെന്നാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ടി20 ലോകകപ്പ് കിരീടം നേടിയെങ്കിലും, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ സമീപകാലത്തെ മോശം ഫോം നായകസ്ഥാനത്തിന് ഭീഷണിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്‍റെയും പേരുകളാണ് തുടക്കത്തില്‍ ഉയര്‍ന്നു കേട്ടിരുന്നതെങ്കില്‍ ഐപിഎല്‍ കഴിഞ്ഞതോടെ ഇതില്‍ മാറ്റം വന്നതായാണ് സൂചനകള്‍. ഐപിഎല്ലില്‍ രണ്ട് സെഞ്ചുറി അടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ടോപ് സ്കോററായെങ്കിലും ടീമിന് പ്ലേ ഓഫ് യോഗ്യത നേടാനാവാതെ പോയതും നിര്‍ണായക മത്സരങ്ങളില്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങാനാവാതെ പോയതും സഞ്ജുവിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *