3 ബ്രാന്റുകളുടെ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ പിൻവലിച്ച് സൗദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിരോധിത പദാർഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 3 പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ച് സൗദി ഫുഡ് ആന്റ് ഡ്ര​ഗ് അതോറിറ്റി. നോർട്ടഡലാഫിൻ എന്ന പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ബാർസ കഫേ, ബാർസ ചോക്കോ, ബെന്റാൻ സ്കൈ എന്നീ ബ്രാന്റുകളുടെ 100 ​ഗ്രാമിന്റെ സാഷെകൾക്കാണ് വിലക്കേർപ്പെടുത്തിയത്. വിട്ടുമാറാത്ത രോ​ഗങ്ങൾ ഉള്ളവർക്ക് ഇത് ​ഗുരുതര ആ​രോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് അധിക‍ൃതർ മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സൗദി എഫ്ഡിഎ മുന്നറിയിപ്പ് നൽകി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News