റിയാദ്: സൗദി അറേബ്യയിലെ വാർഷിക തേൻ ഉത്പാദനം 7,786 ടൺ കവിഞ്ഞതായി സൗദി പരിസ്ഥിതി, കൃഷി മന്ത്രാലയം അറിയിച്ചു. തേൻ ഉത്പാദന മേഖലയിൽ സൗദി വലിയ താൽപര്യമാണ് കാണിക്കുന്നതെന്ന് പരിസ്ഥിതികാര്യ ഉപമന്ത്രി എൻജിനീയർ മൻസൂർ അൽ മുഷൈത്തി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000ത്തിലധികം കർഷകർ 20 ലക്ഷത്തിലധികം തേനീച്ചക്കൂടുകൾ കൈകാര്യം ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. ചെറുകിട തേനീച്ച കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേൻ വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതിനുമായി സ്വയംനിയന്ത്രിത വെൻഡിംഗ് മെഷീൻ പദ്ധതി മൻസൂർ അൽ മുഷൈത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ ഇറക്കുമതി ചെയ്യുന്ന തേനീച്ചക്കൂട്ടങ്ങളെ പരിശോധിക്കുന്നതിനായി 3 പ്രത്യേക ലബോറട്ടറികളും, 8 മൊബൈൽ ക്ലിനിക്കുകളും മന്ത്രാലയം നിലവിൽ പ്രവർത്തിപ്പിച്ച് വരുന്നുണ്ട്.
Related Posts
യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥ തുടരും
ദുബായ്: വരും ദിവസങ്ങളിൽ യുഎഇയിൽ തെളിഞ്ഞ കാലാവസ്ഥയും മിതമായ കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്…
ഗതാഗതം നിയന്ത്രിക്കാൻ എ.ഐ. നിരീക്ഷണം ശക്തമാക്കും
ദുബായ് : നഗരഗതാഗതം നിയന്ത്രിക്കാനും നിരീക്ഷിക്കാനും നിർമിതബുദ്ധി സാങ്കേതികവിദ്യ വിപുലീകരിക്കാനൊരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി . സാങ്കേതിക സേവനങ്ങളും…
ദുബൈയിൽ ഹെൽമറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ കുടുങ്ങും
ഷാർജ: ഇ-സ്കൂട്ടുറുകളെയും സൈക്കിളുകളെയും നിരീക്ഷിക്കുന്ന പ്രത്യേക പൊലീസ് വിഭാഗം മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. റോഡുകളിലും സൈക്കിൾ പാതകളിലും ഇവരുടെ…
