‘മതേതര കേരളമാണ് വിധിയെഴുതിയത്’; വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് 2 ദിവസത്തിനകം തീരുമാനിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് വി.ഡി സതീശൻ. താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. തോറ്റാൽ വിരമിക്കുമെന്ന് പറഞ്ഞിരുന്നു. എൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കാനായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും യുഡിഎഫ് ചർച്ചകൾ തുടങ്ങിയെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.

ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം എറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകിയിരുന്നു. അത് പാലിച്ചു. ഇത് കേരളമോഡലാണ്. മതേതര കേരളമാണ് വിധി എഴുതിയത്. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫ്. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. ജാതിമത ചിന്തയില്ലാതെ യുഡിഎഫിനെ സഹായിച്ചു. തികഞ്ഞ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കും. യുഡിഎഫ് കുടുംബത്തിന് പുറത്തുള്ളവരും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചു. അതാണ് സിപിഎം കോട്ടയിൽ വിള്ളൽ വീണത്. ഒരു ഹർത്താലും ബന്ദും നടത്താതെയാണ് ഈ വിജയം നേടിയത്.

എന്തുമാത്രം വിസ്മയമാണ് ഉണ്ടായത്. അമ്പലപ്പുഴയും തളിപ്പറമ്പിലും പയ്യന്നൂരിലും വിസ്‌മയമുണ്ടായി. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നുവച്ചു. അവർ വന്നില്ല. ടീം യുഡിഎഫ് ആണ്. ബിജെപി-സിപിഎം ഡീൽ അണികൾ പൊളിച്ചു. എല്ലാം എൽഡിഎഫ് സിറ്റിംഗ് സീറ്റാണെന്നും വിഡി സതീശൻ പറഞ്ഞു. ഗ്യാരണ്ടികൾ നടപ്പാക്കും. എൻ്റെ പിആർ ചെയ്തത് എകെജി സെൻ്ററാണ്. എന്നെ ടാർഗറ്റ് ചെയ്തു. എല്ലാ വകുപ്പിലും അടിമുടി അഴിച്ചുപണിയുണ്ടാകും. നമ്മൾ ഒന്നും മറക്കില്ല. നമ്മളുടെ കുഞ്ഞുങ്ങളുടെ ചോര മറക്കില്ല. രക്ഷാപ്രവർത്തനം മറക്കില്ല. മുമ്പ് മറന്നിട്ടുണ്ട്, ഇനി മറക്കില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News