ഷിഗെല്ല നിയന്ത്രണ വിധേയം, സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയം-കെ.മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ വിദ്യാർഥികളിൽ കൂടുതൽ പേർക്ക് ഷിഗെല്ല ബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണ വിധേയമാണ്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ നഴ്‌സിംഗ് പോസ്റ്റ് വർധിപ്പിക്കും. 12 എം.എൽ.എമാർ അവരുടെ ഫണ്ടിൽ നിന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ ഒരുക്കും. റിയാസ് എം.എൽ.എയുടെ സഹായവും നേരിട്ട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയാർ ഇംപ്ലാന്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടും പിഡബ്ല്യുഡി ചെയ്തിരുന്നില്ല. ഉടൻ പ്രവൃത്തി തുടങ്ങാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വെർച്വൽ ഓട്ടോപ്‌സിക്ക് പണം കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി എറണാകുളം ജനറൽ ആശുപത്രി മാതൃകയിൽ ഉയർത്തും. ധനകാര്യ വകുപ്പിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും മുരളീധരൻ അറിയിച്ചു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News