സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ; വിദേശ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: ചൈനയിലെ ഷാങ്ഹായിൽ നടന്ന ‘ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സ് എക്സിബിഷൻ 2026’ ൽ സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി സുപ്രധാന രാജ്യാന്തര പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലെ നിക്ഷേപ സാധ്യതകളും ഡിജിറ്റൽ നവീകരണങ്ങളും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഗതാഗത അതോറിറ്റി പ്രതിനിധിയും ഡെപ്യൂട്ടി അസിസ്റ്റന്റുമായ ഡോ. ഉമൈമ ബാമസ്കിന്റെ സാന്നിധ്യത്തിൽ, സൗദിയിലെ പ്രമുഖ കമ്പനിയായ ‘ഇൽമ്’, ചൈനയിലെ ‘ഷെൻഷെൻ സ്മാർട്ട് സിറ്റീസ്’ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. സ്മാർട്ട് ട്രാൻസ്പോർട്ട്, ഡ്രൈവറില്ലാ വാഹനങ്ങൾ എന്നിവയുടെ വികസനത്തിൽ സഹകരിച്ച് പ്രവർത്തിക്കാനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ കരാർ. ഒപ്പം ഷെൻഷെൻ ട്രാൻസ്പോർട്ട് ബ്യൂറോയുമായി അതോറിറ്റി ഉഭയകക്ഷി ചർച്ചകൾ നടത്തുകയും പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ ‘ഹുവായ്’ സന്ദർശിക്കുകയും ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ട്രാൻസ്പോർട്ട് എന്നീ മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകൾ മനസ്സിലാക്കാനും പരിചയസമ്പത്ത് പങ്കുവെക്കാനുമായിരുന്നു ഈ സന്ദർശനം. ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗത-സപ്ലൈ ചെയിൻ പ്രദർശനങ്ങളിലൊന്നായ ഷാങ്ഹായ് എക്സ്പോയിൽ ലോകമെമ്പാടുമുള്ള എഴുന്നൂറിലധികം കമ്പനികളാണ് പങ്കെടുത്തത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News