ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ ആയ തമൻ മലയാളത്തിലെത്തുന്നു. ഒറ്റക്കൊമ്പൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം ഔദ്യോഗികമായി തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. നായകനായ സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ് ചിത്രത്തിൽ നിന്നുള്ള ഈ വമ്പൻ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.

തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയതും താരമൂല്യമുള്ളതുമായ തമനെ പോലെയൊരു സംഗീതപ്രതിഭയെ, ഒറ്റക്കൊമ്പനിലൂടെ മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറെ അഭിമാനം നൽകുന്ന കാര്യമാണെന്ന് ചിത്രത്തിൻ്റെ എക്സ്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി പറഞ്ഞു.

ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. സുരേഷ് ഗോപിയെ മാസ്സ് അവതാരമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ വെളിപ്പെടുത്തുന്നു. ഇത് കൂടാതെ, ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ അടക്കമുള്ളവ നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ മുതൽമുടക്കിൽ ഒരു മാസ് ആക്ഷൻ ചിത്രമായി ആണ് “ഒറ്റക്കൊമ്പൻ” ഒരുക്കുന്നത്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.

ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രം ഈ വർഷം തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും.

സുരേഷ് ഗോപി എന്ന നടനിൽ നിന്നും താരത്തിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാവിധ മാസ്സ് ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. “ഒറ്റക്കൊമ്പൻ” കൂടാതെ ജയസൂര്യ നായകനായ “കത്തനാർ”, എസ് ജെ സൂര്യ നായകനായ “കില്ലർ”, മോഹൻലാൽ നായകനായ “L367” എന്നിവയാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മറ്റു വമ്പൻ ചിത്രങ്ങൾ. ഇത് കൂടാതെ പ്രകമ്പനം സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവും ശ്രീ ഗോകുലം മൂവീസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

രചന – ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം – ഷാജികുമാർ, സംഗീതം – തമൻ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ – വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം – ഗോകുൽ ദാസ്, ആക്ഷൻ – കലയ് കിങ്സൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് ശിവ, സിൽവ, നൃത്ത സംവിധാനം – സാൻഡി, സൗണ്ട് ഡിസൈൻ – എം ആർ രാജാകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ – അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ – ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – കെ.ജെ. വിനയൻ. ദീപക് നാരായൺ , പ്രൊഡക്ഷൻ മാനേജേർ – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, ഫോട്ടോ – റോഷൻ, ജിത്തു ഫ്രാൻസിസ്, ഡിസൈൻ – യെല്ലോ ടൂത്ത്സ്, പിആർഒ – വാഴൂർ ജോസ്, ശബരി

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News