സംസ്ഥാന ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും : മന്ത്രി ഷിബു ബേബിജോൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിലെ ജൈവവൈവിധ്യങ്ങൾ പരിചയടപ്പെടുത്തുന്നതിനും പുതുതലമുറയിൽ അവബോധം വളർത്തുന്നതിനുമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുമായി സെക്രട്ടേറിയറ്റിൽ നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വനനിയമം നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും നടത്തുകയില്ലെന്നും പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള വനസംരക്ഷണ പദ്ധതികൾക്കായിരിക്കും സർക്കാർ പ്രാധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു.

കാടുകൾക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യമാണ്. മൂന്നാർ അടക്കമുള്ള വനാതിർത്തി പങ്കിടുന്ന വിനോദസഞ്ചാര മേഖലയിലെ വർധിച്ച തിരക്ക് നിയന്ത്രിക്കപ്പെടണം. ഇവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾക്ക് പാസ് നൽകുന്നത് കാര്യം  പരിഗണിക്കേണ്ടതുണ്ട്.

വനസംരക്ഷണത്തിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി സമഗ്രമായ പുതിയ വന മാനേജ്‌മെന്റ് നയം സർക്കാർ ഉടൻ പ്രഖ്യാപിക്കും. വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്കും പ്രാധാന്യം നൽകുന്ന സമീപനമായിരിക്കും സർക്കാർ സ്വീകരിക്കുക. ഉരുൾപൊട്ടലുകൾ ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് തകർന്ന ആനത്താരകൾ  പുനഃസ്ഥാപിക്കുന്നതിനും സർക്കാർ മുൻഗണന നൽകും. മേപ്പാടി, നിലമ്പൂർ മേഖലകളിൽ ആനയുമായുള്ള സംഘർഷം വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നായി ആനത്താരകളുടെ നാശം കണ്ടെത്തിയിട്ടുണ്ട്.

ചക്കയുടെ മണം ആകർഷിച്ച് ആനകൾ ജനവാസ മേഖലകളിലേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ചക്ക വിളയുന്നതിന് മുൻപുതന്നെ കർഷകരിൽ നിന്ന് വനം വകുപ്പ് വിലകൊടുത്ത് ചക്ക വാങ്ങുന്ന പദ്ധതി നടപ്പാക്കും. കൃഷി വകുപ്പിന്റെയും പ്രാദേശിക ജാഗ്രതാ സമിതികളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോകുക.

വനത്തിനകത്തെ അനധികൃത ക്യാമ്പിങും നിയമവിരുദ്ധ പ്രവർത്തനങ്ങളും കർശനമായി തടയും. വനാതിർത്തി മേഖലകളിൽ പ്ലാസ്റ്റിക് നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളിൽ ഗ്ലാസ് ബോട്ടിലുകൾ ഉപയോഗിക്കുന്ന സംവിധാനം നടപ്പാക്കുന്നതും പരിഗണനയിലുണ്ട്.

ഇക്കോടൂറിസം വികസനത്തിന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലെ അംഗങ്ങളെ പരിശീലനം നൽകി ഗൈഡുമാരായി നിയമിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. കുട്ടികളിൽ വനസംരക്ഷണ ബോധം വളർത്തുന്നതിനായി സ്‌കൂളുകളിലെ സോഷ്യൽ ഫോറസ്ട്രി ക്ലബ്ബുകളുടെ പ്രവർത്തനവും ശക്തിപ്പെടുത്തും.

വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി  കൂടുതൽ ആർ ആർ ടി കൾ രൂപീകരിക്കാനും കേന്ദ്രസർക്കാരിന്റെ അധിക ധനസഹായം തേടാനും സർക്കാർ ആലോചിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നത് മനുഷ്യന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന കാഴ്ചപ്പാടോടെയാണ് എല്ലാ പദ്ധതികളും നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, പി സി സി എഫ് മാരായ ഡോ പി പുഗഴേന്തി, എൽ ചന്ദ്രശേഖർ, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികൾ  തുടങ്ങിയവർ പങ്കെടുത്തു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News