തെരുവുനായ കേസ്; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: തെരുവുനായ കേസിൽ മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി. പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷയാണ് സുപ്രീംകോടതി തള്ളിയത്. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. മൂന്ന് ഭാ​ഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്.

തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലെത്തിയതിന്റെ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകൾ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു.
കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് നിരത്തുകയും ചെയ്തു.

ജില്ലാ തലത്തിൽ പൂർണ്ണതോതിൽ പ്രവർത്തിക്കിക്കുന്ന ഒരു എബിസി സെൻ്റർ വേണമെന്നും ആൻ്റി റാബിസ് വാക്സിൻ കർശനമായി ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഹൈക്കോടതി വിലയിരുത്തണമെന്നും ഇതിന് രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു .

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News