പാടിയത് എഐ, ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്‌സിന്റെ ‘ദ ക്വീന്‍’

ജേക്കബ് ബ്രദേഴ്‌സിന്റെ പുതിയ തമിഴ് സംഗീത വീഡിയോ ശ്രദ്ധ നേടുന്നു. ‘ദ ക്വീന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനം, എഐ സാങ്കേതിക വിദ്യയുടേയും വിഎഫ്എക്‌സിന്റെയും സഹായത്തോടെയാണ് അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സിനിമാറ്റിക് ദൃശ്യങ്ങളും സംഗീതവും സമന്വയിപ്പിച്ച ഗാനം പ്രേക്ഷകര്‍ക്ക് മികച്ച ദൃശ്യാനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. എഐയിലൂടെയാണ് ഓഡിയോ സെറ്റ് ചെയ്തിരിക്കുന്നതെന്നതും് ഏറെ ശ്രദ്ധേയമാണ്. ജേക്കബ് ബ്രദേഴ്‌സിലെ ഷാനു എസ് ജേക്കബ് ആണ് ഈ ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. അദ്ദേഹത്തിന്റെ ഭാര്യ ആല്‍ബി ആന്റണി ആണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

ഷോര്‍ട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ മുപ്പതോളം ചിത്രങ്ങാണ്് ജേക്കബ് ബ്രദേഴ്‌സ് ഒരുക്കിയത്്. എല്ലാ ഷോര്‍ട് ഫിലിമുകളിലും ഈ സഹോദരങ്ങള്‍ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സകൂടുംബം എന്ന പേരില്‍ ഒരു സിരീസും ഇവര്‍ പുറത്തിറക്കിയിരുന്നു. ജേക്കബ് ബ്രദേഴ്‌സില്‍ ഷാനു എസ് ജേക്കബ് ഒരുക്കിയ ഷോര്‍ട് ഫിലിം ആയിരുന്നു തഹാറൂഷ് ജമായ്. സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി ഒരുക്കിയ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ലഭിച്ചു. കൂടാതെ മീഡിയ സിറ്റി ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലും അവാര്‍ഡും ഈ സഹോദരങ്ങള്‍ കരസ്ഥമാക്കി. ജേക്കബ് ബ്രദേഴ്‌സ് അണിയിച്ചൊരുക്കിയ ‘വേള്‍ഡ് എന്‍ഡ്’എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *