രണ്ടായിരം LGBTQ+ യാത്രക്കാരുമായെത്തിയ US കപ്പലിന് അനുമതി നിഷേധിച്ച് തുർക്കി
ഇസ്താംബുൾ: രണ്ടായിരത്തോളം LGBTQ+ യാത്രക്കാരുമായി എത്തിയ അമേരിക്കൻ ഉല്ലാസയാത്രാ കപ്പലായ ‘സ്‌കാർലറ്റ് ലേഡി’ക്ക് പ്രവേശനം നിഷേധിച്ച് തുർക്കി. ഈ യാത്രാസംഘത്തിന്റെ പൊതുസ്വഭാവം രാജ്യത്തിന്റെ സാമൂഹികവും ധാർമികവുമായ മൂല്യങ്ങൾക്ക് ചേരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുർക്കി അധികൃതർ അനുമതി നിഷേധിച്ചത്. വിർജിൻ വോയേജസിന്റെ ഈ കപ്പൽ മുൻപ് പലതവണ തുർക്കിയിൽ എത്തിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ വിലക്ക് സംഘാടകരെ അമ്പരപ്പിച്ചിരിക്കുകയാണ്. LGBTQ+ വിഭാഗത്തിൽപ്പെട്ട യാത്രക്കാരുമായി ജൂലൈ അഞ്ചിനാണ് വിർജിൻ വോയേജസിന്റെ കപ്പലായ ‘സ്‌കാർലറ്റ് ലേഡി’ ഏതൻസിൽനിന്ന് യാത്ര ആരംഭിച്ചത്. LGBTQ+ കമ്മ്യൂണിറ്റിക്ക് മാത്രമായി യാത്രകൾ […]
Read more

