ചേർത്തല താലൂക്ക് ഓഫീസിൽ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ആർക്കും പരിക്കേറ്റിട്ടില്ല
ചേർത്തല: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രാവിലെ ഒമ്പതരയോടെ ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് സംഭവം. കംപ്യൂട്ടറിന്റെ മുകളിലടക്കം കോൺക്രീറ്റ് പാളികൾ വീണെങ്കിലും ഉദ്യോഗസ്ഥരും ജനങ്ങളും പൂർണ്ണമായി എത്തിത്തുടങ്ങാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തിന്റെ ഭിത്തികളിലും മേൽക്കൂരയിലും പലയിടത്തും വിള്ളലുകളുണ്ട്. മിക്ക ഭാഗങ്ങളും അടർന്നുവീഴാറായ നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കെട്ടിടം ജീർണിക്കാൻ കാരണമെന്നും […]
Read more

