വിസി സിസ തോമസിനെ തടഞ്ഞ കേസ്; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം
കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലര്‍ സിസ തോമസിനെ തടഞ്ഞ കേസില്‍ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മുൻകൂർ ജാമ്യം. ഓഗസ്റ്റ് 13-നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വി സി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് […]
Read more

