കാസർകോട്ടെ മട്ടലായിയിൽ റോഡിൽ വീണ്ടും വിള്ളൽ
കാസർകോട്: കാസർകോട് ജില്ലയിലെ മട്ടലായിയിൽ ദേശീയപാത നിർമ്മാണത്തിനിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപമാണ് സംഭവം. നേരത്തെ വിള്ളൽ ഉണ്ടായ സ്ഥലത്ത് തന്നെയാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ. നേരത്തെ ഇവിടെ വിള്ളൽ ഉണ്ടായപ്പോൾ 50 മീറ്ററോളം ഭാഗത്ത് റീ-ടാറിങ് ചെയ്‌തിരുന്നു. ശക്തമായ മഴയെ തുടർന്നായിരുന്നു അന്ന് വിള്ളൽ വീണത്. ഇന്നലെയും ജില്ലയിൽ അതിശക്തമായി മഴപെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇതേ സ്ഥലത്ത് വിള്ളലുണ്ടായത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധത്തിലാണ്. […]
Read more

