പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്ന് സിപിഎം പ്രമേയം
കോഴിക്കോട്: മാസപ്പടിക്കേസിലെ ഇഡി നടപടികള്‍ക്കെതിരെ പ്രമേയം പാസ്സാക്കി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇഡി നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി അംഗം പി.കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇഡി നടത്തുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത്. അതിനെ ശക്തമായി പാര്‍ട്ടി […]
Read more

