വരുമാനമുള്ള പദ്ധതികളിലേക്ക് മാറും; കിഫ്ബിയിൽ മാറ്റം കൊണ്ടുവരാൻ സർക്കാർ
തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റം വരുത്താനാണ് നീക്കം. വരുമാനമുള്ള പദ്ധതികളിലേയ്ക്ക് മാറും. ഇതിന്റെ ഭാഗമായി കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. കിഫ്ബി പ്രവര്‍ത്തനം എങ്ങനെ മാറ്റണമെന്ന് വിദഗ്ധ സമിതി പഠിക്കും. ധവള പത്രം തയാറാക്കുന്ന സമിതി പരിശോധിക്കാനാണ് സാധ്യത. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷം പ്രവര്‍ത്തിച്ചതു പോലെ കിഫ്ബിയെ സ്വതന്ത്രമായി വിടില്ല. ധനവകുപ്പിന്‍റെ പിടിയിലാക്കും. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന […]
Read more

